അഫാന്‍ പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

 


വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്നാണ് അഫാന്റെ മൊഴി. ഫര്‍സാനയോട് വൈരാഗ്യം ഉണ്ടായിരുന്നതായി തെളിവെടുപ്പിനിടെ അഫാന്‍ പൊലീസിനോട് സമ്മതിച്ചു.പണയം വെക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണം.മാല വീട്ടില്‍ അറിയാതെ ആയിരുന്നു ഫര്‍സാന അഫാന് നല്‍കിയത്.മാല അഫാന് നല്‍കിയ ശേഷം അവധി ദിവസങ്ങളില്‍ പോലും ഫര്‍സാനയ്ക്ക് ബസ്റ്റാന്‍ഡിലും മറ്റ് സ്ഥലങ്ങളിലും പോയി ഇരിക്കേണ്ടി വന്നു. മാതാവ് മാല കഴുത്തില്‍ ഇല്ലാത്തത് ചോദ്യം ചെയ്യുമെന്ന് പേടിച്ചിട്ടായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ മാല എടുത്തു നല്‍കാന്‍ കാലതാമസം നേരിട്ടതോടെ ഫര്‍സാനയുടെ ഉമ്മ മാല കഴുത്തില്‍ കാണാത്തതിനെക്കുറിച്ച് ചോദിച്ചു. ഉമ്മ വിവരം അറിഞ്ഞതോടെ മാല വേഗം എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് അഫാനുമേല്‍ ഫര്‍സാന കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ ഫര്‍സാനയോട് വൈരാഗ്യം കൂടിയെന്ന് അഫാന്റെ മൊഴി.മ്മര്‍ദ്ദം കൂടിയതോടെ പിതാവ് റഹീമിന്റെ പേരിലുള്ള കാര്‍ പണയപ്പെടുത്തി അഫാന്‍ മാല തിരിച്ചു നല്‍കി. കൊലപാതക ദിവസം അഫാന്റെ ഉമ്മ ഷെമിയ്ക്ക് അസുഖം കൂടുതലാണെന്നും ഫര്‍സാനയെ കാണണമെന്നും പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടില്‍ ഇരുവരും ബൈക്കില്‍ എത്തി പൂട്ടിയ ഗേറ്റ് തുറക്കാന്‍ നേരം അഫാന്റെ കൈയ്യില്‍ നിന്നും താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്നില്‍ തെക്ക് ഭാഗത്തുള്ള മതിലില്‍ ഉയരം കുറഞ്ഞ ഭാഗത്തുകൂടി ചാടി കടന്ന് ഇരുവരും വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. ശേഷം മുകളിലത്തെ നിലയിലെ മുറിയില്‍ ഫര്‍സാന ഇരുന്നു. ഈ സമയം അഫാന്റെ സഹോദരന്‍ വീടിനു പുറകിലത്തെ വഴിയിലൂടെ അകത്ത് വന്നു. സഹോദരനെ കുഴിമന്തി വാങ്ങാന്‍ അഫാന്‍ പറഞ്ഞു വിട്ടു. പിന്നാലെ മുറിയിലിരുന്ന ഫര്‍സാനയോട് മൂന്ന് പേരെ കൊലപ്പെടുത്തിയ വിവരം അഫാന്‍ പറഞ്ഞു. ഇതു കേട്ട് കസേരയില്‍ ഇരുന്നു കരഞ്ഞ ഫര്‍സാനയെ അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാന്‍ ഹാളില്‍ കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങള്‍ ധരിപ്പിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തി. അടികൊണ്ട് തറയില്‍ വീണ സഹോദരന്‍ അഫാനെ നോക്കി പിടഞ്ഞുമരിക്കുന്നത് കണ്ട് അഫാന്റെ നിയന്ത്രണം പോയി. തുടര്‍ന്ന് രക്തമെല്ലാം കഴുകി ഡ്രസും മാറി കയ്യില്‍ കരുതിയിരുന്ന മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങി ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി താക്കോല്‍ തൊട്ടടുത്ത ടോയ്‌ലറ്റിലെ ക്ലോസറ്റില്‍ ഇട്ട് ഫ്‌ലഷ് ചെയ്തു. തെളിവെടുപ്പിനിടെ പൊലീസ് താക്കോല്‍ കണ്ടെടുത്തു.ലത്തീഫിനെ കൊല്ലാന്‍ പോകുമ്പോള്‍ നാഗരുകുഴിയിലുള്ള കടയില്‍ നിന്നും സിഗരറ്റും മുളകുപൊടിയും അഫാന്‍ വാങ്ങിയിരുന്നു. കൊല നടത്തുമ്പോള്‍ ആരെങ്കിലും വന്നാല്‍ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ ബാഗില്‍ നിന്നും പൊലീസ് മുളകുപൊടി കണ്ടെടുത്തു. ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദ്ദേഹത്തിന് മുന്നിരുന്ന് അഫാന്‍ മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷമാണ് വീട് വിട്ടിറങ്ങിയത്. ഇതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350 എംഎല്‍ മദ്യം കുപ്പിയില്‍ വാങ്ങി. ഇതിന് ശേഷമാണ് ഫര്‍സാനയെ കൂട്ടി കൊണ്ടു വരാന്‍ പോയത്. പേരുമലയിലെ വീട്ടില്‍ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02