ഇരിട്ടി : ആറളം ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നമായ ആറളം ഫാം ബ്രാൻഡ് കശുവണ്ടി പരിപ്പിന്‍റെ വിതരണോദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എയ്ക്കു നല്കി ഫാം ചെയർമാനും കണ്ണൂർ ജില്ലാ കളക്ടറുമായ അരുണ്‍ കെ. വിജയൻ നിർവഹിച്ചു.ആറളം ഫാം എംഡിയും തലശേരി സബ് കളക്ടറുമായ കാർത്തിക് പാണിഗ്രഹി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്കെ. വേലായുധൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.പി. നിതീഷ് കുമാർ, മാർക്കറ്റിംഗ് ഓഫീസർ ആശാ പ്രഭാകരൻ, ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. പട്ടികവർഗ വികസന വകുപ്പില്‍ നിന്ന് ലഭിച്ച 21 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമാണ് കശുവണ്ടി പ്രോസസിംഗ് യൂണിറ്റ് ആരംഭിച്ചത്. ഇതിനായി പുനരധിവാസ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനവും നല്കിയിരുന്നു.മുൻവർഷങ്ങളില്‍ ഫാമില്‍ നിന്ന് ശേഖരിക്കുന്ന മുഴുവൻ കശുവണ്ടിയും വിപണിയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഈ വർഷം മുതല്‍ സംസ്കരിച്ച കശുവണ്ടിയും മറ്റു മൂല്യ വർധിത ഉത്പന്നങ്ങളും ആറളം ഫാം ബ്രാൻഡിലൂടെ വിപണിയിലേക്ക് എത്തിക്കുകയാണ് ഫാം മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്.ഇതിലൂടെ ഫാമിന്‍റെ തനത് വരുമാനത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിശ്വാസം. രാസവളം ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലാണ് ആറളം ഫാമില്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്നത്.
WE ONE KERALA -NM
Post a Comment