മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിൽഡ്രൻസ് പാർക്കിന് സമീപം പാച്ചാക്കര ഹൗസിൽ പി കെ സുബൈറാണ് ഭാര്യ സഫീന (38) യെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. സുബൈറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ബുധൻ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരിക്കേറ്റ് നിലവിളിച്ച്പുറത്തേക്ക് ഓടിയ സഫീനയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആഴത്തിലേറ്റ മുറിവ് കാരണം കിഡ്‌നിക്ക് സാരമായ പരിക്കേറ്റു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നാണ് ഇയാൾ ഇരിട്ടി സ്വദേശിനിയായ സഫീനയെ വിവാഹം കഴിച്ചത്. മത്സ്യത്തൊഴിലാളിയായ സുബൈർ മദ്യപിച്ച് ഭാര്യയുമായി വഴക്കിടുന്നത് പതിവാണ്.
WE ONE KERALA -NM
Post a Comment