കായികാധ്യാപിക ജാസ്മിൻ ജോസിനെ അനുമോദിച്ചു

 



ശ്രീകണ്ഠപുരം: ബംഗളൂരുവിൽ നടന്ന 45-ാമത് നാഷണൽ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിലും തൃശ്ശൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ കായികധ്യാപിക ജാസ്മിൻ ജോസിനെ സ്കൂൾ നേതൃത്വം അനുമോദിച്ചു. ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ. വി. ഫിലോമിന മുഖ്യാതിഥിയായിരുന്നു.100, 200,400 മീറ്റർ ഓട്ടത്തിലും 4x400 മീറ്റർ റിലേയിലും സ്വർണ്ണമെഡലും 4X 100 മീറ്റർ റിലേയിൽ വെങ്കലവും കരസ്ഥമാക്കിയ ജാസ്മിൻ മലയോരത്തിന്റെ അഭിമാനമാണെന്ന് ഡോ. ഫിലോമിന അഭിപ്രായപ്പെട്ടു. ഇന്തോന്യേഷ്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ജാസ്മിൻ ഇതിനോടകം നിരവധി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയിട്ടുണ്ട്. ജാസ്മിന്റെ ഈ നേട്ടം സ്കൂളിനും വലിയൊരു മുതൽക്കൂട്ടാണെന്ന് സ്കൂൾ മാനേജർ ഫാ. ജോൺ കൊച്ചു പുരയ്ക്കൽ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനോ. പി. ജെയിംസ് അധ്യക്ഷനായിരുന്നു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02