പുതിയ അറിവുകൾ ഉത്പാദിപ്പിക്കുക എന്നത് മനുഷ്യ സമൂഹത്തിൻറെ പുരോഗതിക്ക് അനിവാര്യമാണ്.



 ഗവേഷണത്തിന്റെ പ്രാധാന്യം ഇവിടെയാണ്. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, കാലാനുസൃതമായ ബോധനശാസ്ത്രം, സമൂഹത്തിൻറെ പുരോഗതിക്കും അറിവിന്റെ വികാസത്തിനും അനുസൃതമായ ഉള്ളടക്ക മാറ്റങ്ങൾ, വിദ്യാലയ നടത്തിപ്പിലെ പുത്തൻ രീതികൾ, അധ്യാപക വിദ്യാർത്ഥി ബന്ധത്തിലും, സ്ഥാപനങ്ങൾക്കുള്ളിലെ ജീവനക്കാർ തമ്മിലുള്ള ബന്ധങ്ങൾ, വിദ്യാഭ്യാസ പ്രക്രിയയും സമൂഹവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയ സമസ്ത മേഖലകളിലും പുരോഗതി കൈവരിക്കുന്നതിന് മാറ്റങ്ങൾ വരുത്തുന്നതിനും പുതിയ അറിവുകൾ അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയിലെ ഗവേഷകർ ഇവയിൽ എല്ലാം നടത്തുന്ന പഠനങ്ങൾ ഈ മേഖലയുടെ വളർച്ചയ്ക്കും വികാസത്തിനും വലിയ സംഭാവനകൾ നൽകുന്നു. പരമ്പരാഗതമായ ബോധനരീതികളെ ശിശു കേന്ദ്രീകൃതവും പ്രവർത്തി അധിഷ്ഠിതവുമായി നാം പരിവർത്തനപ്പെടുത്തിയത് ഇത്തരം പഠനങ്ങളുടെ ഫലമായാണ്. ഇതപര്യ ന്തമുള്ള മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ഗുണഫലങ്ങൾ പരിശോധിച്ചു കൊണ്ടാണ് കഴിഞ്ഞ രണ്ടു വർഷമായി നിരന്തര പരിശ്രമത്തിലൂടെ നാം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിച്ചതും അതിനനുസൃതമായി സിലബസുകൾ തയ്യാറാക്കി പുതിയ പുസ്തകങ്ങൾ അവതരിപ്പിച്ചതും.

സാങ്കേതിക വിദ്യയെ പഠനബോധന പ്രക്രിയയിൽ ചേർത്തുകൊണ്ടാണ് ഇന്ന് നാം നമ്മുടെ ക്ലാസ് മുറികളെ ക്രമീകരിക്കുന്നത്. ഈ - കണ്ടൻറ്റുകൾ തയ്യാറാക്കുന്നതിലും പ്രതിഭാ പോഷണ പരിപാടികളിൽ നവ സാങ്കേതിക വിദ്യകളെ ഉൾപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയെ സമ്പുഷ്ടമാക്കുന്ന പ്രവർത്തനങ്ങളിലും മികച്ച ഇടപെടലുകൾ നടത്തുന്ന സ്ഥാപനമാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി. സംസ്ഥാനത്തെ അധ്യാപകരേ ഈ കണ്ടൻറ്കൾ തയ്യാറാക്കുന്നതിന് ശേഷിയുള്ളവരാക്കി മാറ്റുന്നതിനു വേണ്ടി 14 ജില്ലയിലും പ്രത്യേക പരിശീലനം കിട്ടിയ അധ്യാപകരുടെ പൂൾ SIET സജ്ജീകരിക്കുകയാണ്. ടെക് റെഡി എഡ്യൂക്കേറ്റേഴ്സ് നെറ്റ്‌വർക്ക് ഇൻ ഡിസ്ട്രിക്സ് അഥവാ ട്രെൻഡ് എന്ന പദ്ധതി ഈ വർഷം ആരംഭിച്ചു. അധ്യാപകരെ സാങ്കേതികവിദ്യകളിൽ ശക്തികരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചൂടുവെപ്പാണ് ഇത്.എജുക്കേഷണൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജിയെ അടക്കം ചേർത്തുകൊണ്ട് വിവിധ സാങ്കേതികവിദ്യകളെ സമന്വയിപ്പിക്കുന്ന ഒരു മേഖലയാണ്. ഈ മേഖലയെ സമഗ്രമായി കാണുന്നു എന്നിടത്താണ് എസ് ഐ ഇ ടി യുടെ പ്രവർത്തനങ്ങളുടെ പ്രസക്തി. എജുക്കേഷണൽ ടെക്നോളജിയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എസ് ഐ ഈ ടി നടത്തുന്ന ഇടപെടലുകളെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. എസ് ഐ ടി യുടെ നാലാമത് കോൺഫറൻസ് ആണ് ഇന്ന് നടക്കുന്നത്. മൂന്നാമത് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദ്യാഭ്യാസത്തിൽ എന്ന വിഷയമാണ് പ്രധാനമായും ചർച്ചചെയ്തത്. ഇക്കുറി സ്റ്റീം (STEAM) എജുക്കേഷൻ ആണ് നമ്മുടെ വിഷയം. ഈ രംഗത്തെ ലോകപ്രശസ്തയായ ഗവേഷക ജാൻ ഡെ വാട്ടേഴ്സ് ഇവിടെ പ്രഭാഷണം നടത്തുന്നുണ്ട്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ മാഡത്തിന് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. അങ്ങയുടെ സാന്നിധ്യം തീർച്ചയായും ഞങ്ങൾക്ക് പ്രചോദനകരമാണ്.

 സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതി യിൽ സ്റ്റീം എജുക്കേഷൻ എങ്ങനെ ഉൾചേർക്കാനാകും എന്നും ഈ കോൺഫറൻസിൽ നിങ്ങൾ ആലോചിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് പൊതുവിൽ ഏറ്റെടുക്കാൻ കഴിയുന്ന നവീനമായ ആശയങ്ങൾ ഈ കോൺഫറൻസിന്റെ ഭാഗമായി ഉരു തിരിഞ്ഞു വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോൺഫറൻസിന് എല്ലാ വിജയാശംസകളും നേരുന്നു. എസ് ഐ ഈ ടി നാലാം അന്താരാഷ്ട്ര കോൺഫറൻസ് ഓൺ എഡ്യൂക്കേഷണൽ ടെക്നോളജി ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി ഞാൻ അറിയിക്കുന്നു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02