ജോലിക്കിടെ ഷോക്കേറ്റു; അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും രണ്ട് കെഎസ്ഇബി ജീവനക്കാർ മരിച്ചു



അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി ജീവനക്കാർ മരിച്ചു. അതിരപ്പിള്ളിയിൽ ലൈൻമാൻ സി.കെ. റെജി (53) ആണ് ഷോക്കേറ്റ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മരിച്ച റെജി. വൈദ്യുത പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് റെജിക്ക് ഷോക്കേറ്റത്.അട്ടപ്പാടിയിലും വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) ആണ് മരിച്ചത്.ചീരക്കടവിൽ വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01