ക്യാമ്പസുകളിലെ വര്‍ധിക്കുന്ന ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണർ




തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കലാലയങ്ങളിലെ ലഹരി ഉപയോഗം തടയുന്നത് യോഗത്തില്‍ ചര്‍ച്ചയാകും.ലഹരിമരുന്നുകള്‍ ജീവിതത്തെ തകര്‍ക്കുന്ന ശക്തിയാണെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെക്കൂടി നശിപ്പിക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.മയക്കുമരുന്നുകള്‍ തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരിമരുന്നുകള്‍ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ലഹരിമരുന്നുകള്‍ക്കെതിരെ എസ്എഫ്‌ഐ, കെ എസ് യു, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും കാമ്പസുകളില്‍ പ്രചാരണം സംഘടിപ്പിച്ച് വരികയാണ്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02