കേരള മീഡിയ അക്കാദമി കോളേജ് മാഗസിന്‍ അവാര്‍ഡ് പാലക്കാട് വിക്ടോറിയ കോളേജിന്

 




കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകള്‍ക്കുളള 2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ അഞ്ചു കലാലയങ്ങള്‍ക്കാണെന്ന് ചെയര്‍മാന്‍ ആര്‍. എസ്. ബാബു അറിയിച്ചു. പാലക്കാട് വിക്ടോറിയ കോളേജിന്റെ 'തുരുത്ത്' എന്ന മാസികയ്ക്കാണ് ഒന്നാം സമ്മാനം. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000/- രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം രണ്ട് കോളേജുകള്‍ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിന്‍ 'പറ്റലര്‍', മലപ്പുറം കോട്ടയ്ക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളേജിന്റെ മാഗസിന്‍ 'ചെലപ്പധികാരം' എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നല്‍കുക കോഴിക്കോട് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ മാഗസിന്‍ 'ഫുര്‍ഖത്', തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ മാഗസിന്‍ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നീ മാസികകള്‍ക്കാണ് മൂന്നാം സമ്മാനം. 10000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന്‍ അവാര്‍ഡെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു.ഐഎഎസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ കെ വി മോഹന്‍കുമാര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന, എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. സമകാലികതയും സൗന്ദര്യാനുഭവും സാമൂഹിക ദിശാബോധവും ഒരുപോലെ സമന്വയിക്കുന്ന ഈ ക്യാമ്പസ് സൃഷ്ടികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ജൂറി വിലയിരുത്തി.എന്‍ട്രികളായി ലഭിച്ച 45 മാഗസിനുകളില്‍ പത്തോളം മാഗസിനുകളില്‍ മാത്രമാണ് വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും പത്രാധിപ സാന്നിധ്യവും അനുഭവപ്പെട്ടതെന്ന് ജൂറി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ സര്‍ഗപ്രവര്‍ത്തനമെന്ന നിലയില്‍ മാഗസിനുകളുടെ ലേഔട്ടിലും ചിത്രീകരണങ്ങളിലും പൊതുവെ പ്രകടമായ എഐ സ്വാധീനം ചര്‍ച്ചാവിഷയമാക്കേണ്ടതാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ ഉൾപ്പെടെയുള്ളവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02