ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ – കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ പിരിഞ്ഞു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരു ഗോളിന് ലീഡ് നേടിയിട്ടും കളിയുടെ അവസാനം സെല്‍ഫ് ഗോള്‍ വഴങ്ങിയതാണ് തിരിച്ചടിയായത്. 35ാം മിനിറ്റിൽ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഓൺ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു.കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ വലത് വിങ്ങിൽ നിന്ന് കൊറു സിങ് കേരള ബ്ലാസ്റ്റേഴ്സിനായി ഫ്രികിക്ക് നേടിയെടുത്ത് മുന്നേറ്റം ആരംഭിച്ചു. 35ാം മിനിറ്റിൽ കൊറു സിങ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കുലുക്കിയത്. ജയം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് മത്സരം അവസാന മിനിറ്റുകളിലേക്ക് നീക്കവെയാണ് ഡ്രിനിച്ചിന്റെ ഓൺ ഗോൾ വരുന്നത്. ഇതിലൂടെ ജംഷഡ്പൂർ 1-1ന് സമനില പിടിച്ചു. ജയിക്കേണ്ട മത്സരമായിരുന്നു ഡ്രിനിച്ചിന്റെ ഓൺ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയിലാക്കിയത്. വിജയിക്കുകയായിരുന്നുവെങ്കിൽ കേരളത്തിന് നേരിയ പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്നു. സമനിലയോടെ ആ പ്രതീക്ഷകള്‍ അവസാനിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് ഇനി രണ്ട് മല്‍സരങ്ങളാണുള്ളത്. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്‌സിയേയും മാര്‍ച്ച് 12ന് ഹൈദരാബാദ് എഫ്സിയേയും നേരിടും. ഈ മത്സരങ്ങൾ വിജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതയില്ല.
WE ONE KERALA -NM
Post a Comment