പ്രവേശനം നിഷേധിക്കുന്നത്‌ അഴിമതി പുറംലോകം അറിയാതിരിക്കാൻ: എം വി ജയരാജൻ

 




കണ്ണൂർ : ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിലെ മാലിന്യനീക്കത്തിൽ പുറത്തുവന്ന അഴിമതി പുറംലോകം അറിയാതിരിക്കാനാണ്‌  പ്രവേശനം നിഷേധിക്കാനുള്ള കോർപറേഷന്റെ തീരുമാനമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ക്രമക്കേട്‌ നടന്നത്‌ മുൻ മേയറുടെ കാലത്താണ്‌. ഇപ്പോഴത്തെ മേയർക്കും ഇതിൽ പങ്കുണ്ടോയെന്ന്‌ സംശയിക്കത്തക്ക നിലയിലാണ്‌ കാര്യങ്ങൾ. അത്‌ മേയർ തന്നെ വ്യക്തമാക്കണം. അടിമുടി ദുരൂഹതയാണ്‌ ഇടപാടിൽ നടന്നതെന്നം എം വി ജയരാജൻ പറഞ്ഞു. ചേലോറ ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.1.77 കോടി രൂപയുടെ ക്രമക്കേടാണ്‌ എജി കണ്ടെത്തിയത്‌. ക്രമക്കേട്‌ നടത്തിയ കമ്പനിക്കുതന്നെ കരാർ നീട്ടി നൽകിയത്‌ അഴിമതി തുടരാനാണ്‌. കഴിഞ്ഞ ദിവസത്തെ കോർപറേഷൻ കൗൺസിലിന്റെ ആദ്യ അജൻഡ കരാർവ്യവസ്ഥ പാലിക്കാത്ത കമ്പനിക്കെതിരെ നിയമനടപടിക്കുള്ളതായിരുന്നു. രണ്ടാമത്തേത്‌ കരാർ നീട്ടി നൽകാനുള്ളതും. ഇതു തന്നെ അസാധാരണമാണ്‌. ആദ്യ അജൻഡയിൽ തീരുമാനമെടുക്കാതെ രണ്ടാമത്തെ അജൻഡയിൽ തീരുമാനമെടുത്തു. എന്നാൽ കരാർ നീട്ടിനൽകാൻ തീരുമാനിക്കും മുമ്പ്‌ കമ്പനി ഇവിടെ പ്രവൃത്തി നടത്തുന്നു. അടിമുടി ദുരൂഹമാണ്‌ സാഹചര്യം. പ്രവൃത്തി തുടങ്ങുമ്പോഴുള്ള മാലിന്യക്കൂമ്പാരം അതുപോലെ തന്നെ കിടക്കുന്നുണ്ട്‌. വേർതിരിച്ച മണ്ണ്‌ മാലിന്യത്തിന്‌ മുകളിലിട്ടു മൂടിയതായും വ്യക്തമായി.  കോർപറേഷൻ കരാർവ്യവസ്ഥ ലംഘിച്ചതിനെതിരെ ടെക്‌നിക്കൽ കൺസൽട്ടന്റായ അരവിന്ദ്‌ അസോസിയേറ്റ്‌സ്‌ നിരവധി തവണ കത്തയച്ചിരുന്നു. മൂന്ന്‌ കമ്പനികളുടെ കൺസോർഷ്യത്തിനാണ്‌ കരാർ നൽകിയത്‌. എന്നാൽ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക്‌ മാത്രമാണ്‌ പണം നൽകിയത്‌. ഇത്‌ നിയവിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ അരവിന്ദ്‌ അസോസിയേറ്റ്‌സ്‌ കത്തയച്ചിട്ടുള്ളത്‌. അഴിമതി സംബന്ധിച്ചു നടക്കുന്ന വിജിലൻസ്‌ അന്വേഷണത്തിൽ കരാർനീട്ടി നൽകാനുള്ള തീരുമാനത്തിന്റെ പിന്നിൽ നടന്ന കാര്യങ്ങളും അന്വേഷിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. ട്രഞ്ചിങ്ങ്‌ ഗ്രൗണ്ടിൽ പ്രവേശനം നിഷേധിച്ച്‌ കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിൽ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നു. കോർപറേഷനിലെ എൽഡിഎഫ്‌ കൗൺസിലർമാരായ എൻ സുകന്യ, കെ പ്രദീപൻ, ധനേഷ്‌ മോഹൻ എന്നിവർക്കൊപ്പമാണ്‌ എം വി ജയരാജൻ ചേലോറയിലെത്തിയത്‌. ആരെയും ക്ടത്തിവിടരുതെന്ന്‌ നിർദേശമുണ്ടെന്നതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ്‌ തുറക്കാൻ തയ്യാറായില്ല. തടഞ്ഞാലും പ്രവേശിക്കുമെന്നായപ്പോഴാണ്‌ ഗേറ്റ്‌ തുറക്കാൻ തയ്യാറായത്‌. മാധ്യമ പ്രവർത്തകരെ കയറ്റി വിടരുതെന്നും  നിർദേശിച്ചിരുന്നു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02