വാർഷികാഘോഷവും യാത്രയയപ്പും അനുമോദനവും


ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എഎൽപി സ്കൂൾ  75-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി.ഗീതയ്ക്ക് യാത്രയയപ്പും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥി എസ്.കെ. ജയദേവന് അനുമോദനവും നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.പിടിഎ പ്രസിഡൻ്റ് കെ.ഷൈജു അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ്മോഹൻ, നഗരസഭ കൗൺസിലർ ജമുന രാജേഷ്,ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.എസ്.കെ. ജയദേവൻ, പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ, ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, മാതൃസമിതി പ്രസിഡൻറ് രശ്മി മഹേഷ്, സ്കൂൾ ലീഡർ ബി.അഥർവ്, പി.രാജേഷ്, പി.ഗീത,എം.സി. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ടി.ഗോപിനാഥൻ, കരിമ്പിൽ കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അവതരിപ്പിച്ച കലാവിരുന്നും നടന്നു.

Post a Comment

Previous Post Next Post

AD01

 


AD02