തളിപ്പറമ്പ് നഗരസഭ ശുചിത്വ പ്രഖ്യാപനം നടത്തി


മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ ശുചിത്വ പ്രഖ്യാപനം നടത്തി. ശുചിത്വ പ്രഖ്യാപന ഉദ്ഘാടനം ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ എം വി ഗോവിന്ദൻ എം എൽ എ നിർവ്വഹിച്ചു. മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് തളിപ്പറമ്പ് നഗരസഭയ്ക്ക് സമ്പൂർണ്ണ ശുചിത്വമെന്ന നേട്ടം കൈവരിക്കാനായത്. ശുചിത്വം നിലനിർത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ശുചിത്വ പ്രഖ്യാപനം നടത്തി  സംസാരിച്ച എം എൽ എ പറഞ്ഞു. തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ നബീസ ബീവി ശുചിത്വ പ്രതിഞ്ജ ചൊല്ലി കൊടുത്തു. നഗരസഭ സെക്രട്ടറി കെ പി സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്ര നടനും തളിപ്പറമ്പ് നഗരസഭ ശുചിത്വ അംബാസിഡറുമായ സന്തോഷ്കീഴാറ്റൂർ മുഖ്യാത്ഥിതിയായി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ,സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത,പി രജില,കെ പിഖദീജ, കൗൺസിലർന്മാരയ ഒ സുഭാഗ്യം, കെ വത്സരാജ്, കെ ലത്തീഫ് , കൊടിയിൽ സലിം തുടങ്ങിയവർ സംസാരിച്ചു. ലൂർദ് ആശുപത്രി പരിസരത്ത് നിന്നും ഘോഷയാത്രയോടെയാണ് ഹാപ്പിനസ് സ്ക്വയറിൽ എത്തിയത്. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ശുചിത്വ പ്രഖ്യാപന ചടങ്ങിൽ സി പി ഐ ക്കും ക്ഷണം ലഭിച്ചു. സി പി ഐ തളിപ്പറമ്പ് ലോക്കൽ സെക്രട്ടറി എം രഘുനാഥ് പങ്കെടുത്തു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ നേരിട്ട് ക്ഷണിക്കുകയായിരുന്നു. തളിപ്പറമ്പ നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ സി പി ഐ തുടർച്ചായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 22 ന്  പുളിംപറമ്പിൽസി പി ഐ തളിപ്പറമ്പ് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വായമൂടികെട്ടി പ്രതിഷേധധർണ്ണ സംഘടിപ്പിച്ചിരുന്നു.

 

Post a Comment

Previous Post Next Post

AD01

 


AD02