ആറ്റുകാൽ: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്ളാഗ് ഓഫ് ചെയ്തു



ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിന്യസിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. 6 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളും 1 ബൈക്ക് ഫീഡർ ആംബുലൻസും ഒരു ഐ.സി. യു ആംബുലൻസും ഒരു റെസ്ക്യൂ വാനും ആണ് ഇതിൻ്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. 6 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളും ബൈക്ക് ഫീഡർ ആംബുലൻസും ഒരു നഴ്സ് ആയിരിക്കും പ്രവർത്തിപ്പിക്കുന്നത്. വൈദ്യസഹായം അവശ്യമുള്ളവരുടെ സമീപം എത്തി പ്രഥമ ശുശ്രൂഷ നൽകുക ആണ് ചെയ്യുന്നത്. ക്ഷേത്ര പരിസരം, കിള്ളിപ്പാലം, ആയുർവേദ കോളേജ്, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളുടെ സേവനം ലഭ്യമാകും. 108 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02