ഒൻപത് മാസം നീണ്ട കാത്തിരിപ്പിന് ശേഷം ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ച് ഭൂമിയിൽ എത്തിക്കാൻ സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും.16-ന് ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗിൻ, അലക്സാണ്ടർ ഗോർബ് എന്നിവർ സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് യാത്ര തിരിക്കും..നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39Aൽ നിന്നാണ് സ്പെയ്സ് എക്സ് ഡ്രാഗണിന്റെ പത്താമത്തെ മനുഷ്യ ബഹിരാകാശ ദൗത്യം 'ക്രൂ-10' ഫാൽക്കൺ 9ൽ പുറപ്പെടുക.ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 5.18 നാണ് വിക്ഷേപണം ലക്ഷ്യമിടുന്നത്. ദൗത്യത്തിന്റെ തത്സമയ വെബ്‌കാസ്റ്റ് പുലർച്ചെ നാല് മുതൽ ആരംഭിക്കും.സ്പെയ്സ് എക്സ് വെബ്സൈറ്റ്, സ്പെയ്സ് എക്സ് സമൂഹ മാധ്യമ അക്കൗണ്ട്, എക്സ് ടി വി ആപ്പ് എന്നിവയിൽ തത്സമയം കാണാം.
WE ONE KERALA -NM
Post a Comment