മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയാണ് കേന്ദ്രം എന്നും അദ്ദേഹം പറഞ്ഞു.
‘ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണ്. നികുതിയിലടക്കം കേന്ദ്രവിഹിതം കുറയാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറിച്ചിട്ടുണ്ട്. കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. ഫെഡറിലസം രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ്. കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തില്‍ നിന്നും പഠിക്കണം’- മുഖ്യമന്ത്രി പിണറായി വിജയൻ. അതിനിടെ, ലോക്സഭ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെന്നൈയില്‍ ഇന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തെ കുറിച്ചും ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിച്ചു. കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പകരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വിപരീതമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ഗോവിന്ദമന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. കേന്ദ്രത്തിന്റെ ഈ നടപടിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Post a Comment