ആറ് മാസത്തിനുള്ളില്‍ ഇലക്‌ട്രിക് വാഹന വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി



ന്യൂഡല്‍ഹി : രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില ആറ് മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.212 കിലോ മീറ്റര്‍ ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം അടുത്ത മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. 32-ാമത് കണ്‍വെർജൻസ് ഇന്ത്യ എക്സ്പോയെയും 10-ാമത് സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയെയും അഭിസംബോധന ചെയ്തുകൊണ്ട്, 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡല്‍ഹി-ഡെറാഡൂണ്‍ ആക്സസ്-കണ്‍ട്രോള്‍ഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു.ആറ് മാസത്തിനുള്ളില്‍, ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമായിരിക്കും, ചിലവ് കുറയ്ക്കുക, മലിനീകരണ നിയന്ത്രണം, തദ്ദേശീയമായ നിര്‍മ്മാണം എന്നിവയാണ് സര്‍ക്കാര്‍ നയം', എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാക്കാന്‍ അടിസ്ഥാന സൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു. മികച്ച റോഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ലോജിസ്റ്റിക് കോസ്റ്റ് കുറയ്ക്കാനാകുമെന്നും റോഡ് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി നൂതന ടെക്‌നോളജിയും ഉപയോഗപ്പെടുത്തണ മെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02