തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിക്ക്



 തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സർഗാത്മക സാഹിത്യ രംഗത്ത് വിശേഷിച്ച് നോവലിന്റെയും ചെറുകഥയുടെയും രംഗത്ത് നിരവധി പതിറ്റാണ്ടുകളായി മൗലികമായ സംഭാവനകൾ നൽകുന്നതിലൂടെ മലയാള ഭാഷയെയും ഭാവുകത്വത്തേയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് അവാർഡ്. 2025 മാർച്ച് 24 ന് വൈകുന്നേരം 5.30 ന് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ പുരസ്കാരം നൽകും.

 മലയാള സാഹിത്യരംഗത്ത് ഈടുറ്റ സംഭാവനകൾ നൽകിയ കണ്ണശ കവിയായ മാധവ പണിക്കർ ശ്രീകൃഷ്ണനെ ഉപാസിച്ച് ഭാഷാ ഭഗവത്ഗീത രചിച്ചത് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപുരത്തിൽ വച്ചായിരുന്നു. മലയിൻകീഴ് മാധവ കവിയുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 2017 മുതലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവമുദ്ര സാഹിത്യ പുരസ്കാരം നൽകിവരുന്നത്.

അതിരുകൾ, ആകാശങ്ങളുടെ അവകാശികൾ, ശിശിരത്തിലെ സൂര്യൻ, അധിനിവേശം, അപരാഹ്നത്തിൽ അവസാനിക്കുന്ന ഒരു ദിവസം തുടങ്ങിയ കഥാസമാഹാരങ്ങളും ആസാദി, ജലപർവം, ഹിമമേഘങ്ങൾ, മൃത്യു സൂത്രം',അലകളില്ലാത്ത കടൽ തുടങ്ങിയ നോവലുകളുമാണ് തമ്പിയുടെ പ്രധാന കൃതികൾ. ഈ കൃതികളെല്ലാം തന്നെ വിവിധ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും വിവർത്തനം ചെയ്തിട്ടുണ്ട്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02