മുല്ലക്കോടി കോ ഓപ്പ്: റൂറൽ ബാങ്ക് പതിനാലാമത് ശാഖയുടെ ഉദ്ഘാടനം വടുവൻകുളത്ത് എം. വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി സി ഹരിദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാങ്ക് പ്രസിഡന്റ് കെ. സി ഹരികൃഷ്ണൻ മാസ്റ്റർ അദ്യക്ഷത വഹിച്ചു.റബ്കോ ചെയർമാൻ കാരായി രാജൻ ലോക്കർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി മെമ്പർ റിലീഫ് ഫണ്ട് വിതരണം നിർവഹിച്ചു. തളിപ്പറമ്പ് അസി: രജിസ്റ്റാർ ജനറൽ സി. കെ രമേശൻ ആദ്യ നിക്ഷേപം സ്വീകരിച്ചു.പവിത്രൻ കെ. വി, ടി കെ ഗോവിന്ദൻ മാസ്റ്റർ,എൻ അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു
WE ONE KERALA -NM
Post a Comment