കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി

 


കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്. 46 ഗ്രാം എംഡിഎംഎയാണ് ജനനേന്ദ്രീയത്തിൽ നിന്ന് കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരിൽനിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ൽ എം.ഡി.എം.എ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ ഇവർ അറസ്റ്റിൽ ആയിരുന്നു. കർണാടകത്തിൽ നിന്നും കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡി എം എ വാങ്ങി സ്വന്തം കാറിൽ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02