ട്രംപി‌നൊത്ത എതിരാളിയെ തിരഞ്ഞെടുത്ത് കാനഡ, മാർക്ക് കാർണി പ്രധാനമന്ത്രിയാകും

 


ജസ്റ്റിൻ ട്രൂഡോയ്‌ക്ക് ശേഷം ഇനി കാനഡയെ നയിക്കുക മാർക്ക് കാർണി. ലിബറൽ പാർട്ടി ലീഡർഷിപ്പ് വോട്ടിൽ 85.9 ശതമാനം വോട്ടുംനേടിയാണ് 59കാരനായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രി പദവിയ്ക്ക് അർഹത നേടിയത്. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണറായിരുന്നു കാർണി. മികവാർന്ന ഒരു രാഷ്‌ട്രീയ പശ്ചാത്തലം പറയാനില്ലാത്തയാളാണ്. ട്രൂഡോയുടെ കീഴിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ക്രിസ്‌റ്റ്യ ഫ്രീലാൻഡിനെയാണ് മാർക്ക് കാർണി പരാജയപ്പെടുത്തിയത്.അമേരിക്കൻ പ്രസിഡന്റ് ട്രംപിൽ നിന്നും കാനഡയ്‌ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണികൾക്കെതിരെ കൃത്യമായ നിലപാട് തന്റെ വിജയശേഷമുള്ള പ്രസംഗത്തിൽ മാർക്ക് പ്രഖ്യാപിച്ചു. 'അമേരിക്കക്കാർ നമ്മുടെ വിഭവങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ വെള്ളം, നമ്മുടെ ഭൂമി, നമ്മുടെ രാജ്യം ഇതെല്ലാം അവരാഗ്രഹിക്കുന്നു. കനേഡിയൻ കുടുംബങ്ങളെയും ബിസിനസുകളെയും തൊഴിലാളികളെയും ആക്രമിക്കാൻ ട്രംപ് ശ്രമിക്കുന്നു. അതിൽ അയാൾക്ക് വിജയിപ്പിക്കാൻ സാദ്ധ്യമല്ല.' മാർക്ക് കാ‌ർണി പറഞ്ഞു.ട്രംപിനെതിരെ കാനഡയെ പ്രതിരോധിക്കാൻ താനാണ് മികച്ചയാൾ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പദവിയിലേക്ക് വേണ്ട ക്യാമ്പയിൻ മാർക്ക് കാർണി തുടങ്ങിയതുതന്നെ. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനെ കുറിച്ച് മുൻപ് പ്രസിഡന്റ് പദവിയിലേറിയ സമയത്തെല്ലാം ട്രംപ് പ്രസംഗിച്ചിരുന്നു. നികുതി വർദ്ധനവിനെക്കുറിച്ചടക്കം പറഞ്ഞ ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.2008-2009 സമയത്ത് ആഗോളമാന്ദ്യം ശക്തമായപ്പോൾ ബാങ്ക് ഓഫ് കാനഡയെ നയിച്ചത് മാർക്ക് കാർണിയായിരുന്നു. 2016ലെ ബ്രെക്‌സിറ്റ് വോട്ടിംഗിനെ തുടർന്ന് രാജ്യത്ത് പ്രക്ഷുബ്‌ദമായ അവസ്ഥ നിലനിന്നപ്പോഴും ബാങ്ക് ഓഫ് ഇംഗ്ളണ്ടിനെ നയിച്ചതും മാർക്ക് കാർണിയാണ്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02