തോട്ടട: കാഞ്ഞിര ദേശീയ യുവക് സംഘം വായനശാല ആന്റ്ഗ്രന്ഥാലയം ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷനിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ശാസ്ത്ര പ്രതിഭാപ്രശ്നോത്തരി മത്സരത്തിൽ കുറുവ യു.പി.സ്കൂൾ ഏഴാം തരം വിദ്യാർത്ഥി നവാർ.വി ഒന്നാം സ്ഥാനവും ജനിസിസ് കാഞ്ഞിര എൻഡോവ്മെന്റും നേടി. തിലാനൂർ യു.പി.സ്കൂളിലെ സി. വിവർധന രണ്ടാം സ്ഥാനവും ടി.വി. പത്മനാഭൻ സ്മാരക എന്റോവ്മെന്റും വാരം യു.പി.സ്കൂളിലെ ധ്യാൻ ബൈജു മൂന്നാം സ്ഥാനവും പി.കെ.രജീഷ് സ്മാരക എന്റോവ്മെന്റും കരസ്ഥമാക്കി. കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി സമ്മാനം നൽകി. വായനശാല പ്രസിഡണ്ട് സി.കെ.പ്രദീപ് അധ്യക്ഷനായി.എ.വി അനിൽകുമാർ മത്സരം നയിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.പി. സനിൽ കുമാർ, കുറുവ യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ.പ്രദീപൻ, വായനശാല സിക്രട്ടറി സി.സുമേഷ്,ലൈബ്രേറിയൻ ടിവി ശൈലജ, ബാലവേദിയുടെ കാർത്തികേയ് രജീഷ്, പ്രത്യുഷ് സി ടി, മിൻഹ ഹാരിസ് എന്നിവർ സംസാരിച്ചു
WE ONE KERALA -NM
Post a Comment