ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും, സിപിഐഎം വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടി’; കെ.കെ ശൈലജ




 ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു..വനിതകൾ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ല എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു.സ്ത്രീ പരാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. വനിതകൾ കൂടുതൽ വളർന്നു വരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു. ഇനിയും വർധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.അതേസമയം പാർട്ടിയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഭാവിയിൽ ജില്ലാ സെക്രട്ടറിയായും വനിതകൾ വരുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. വനിതകൾക്ക് പാർട്ടിയിൽ പരിഗണന ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02