മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫിന്റെ മരണ കാരണം മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മര്‍ദന സമയത്ത് ലത്തീഫിന്റെ രക്തസമ്മര്‍ദം വല്ലാതെ ഉയര്‍ന്നതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. മരണത്തിലേക്ക് നയിച്ചത് മര്‍ദനമാണെന്ന് തെളിയിച്ചതിനാലാണ് പൊലീസ് പ്രതികള്‍ക്കെതിരെ നരഹത്യാ വകുപ്പ് ചുമത്താന്‍ നീക്കം നടക്കുന്നത്.മലപ്പുറം കോഡൂരാണ് ഇന്നലെ രാവിലെ സംഭവം നടന്നത്. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. പരാതി നല്‍കാനായി മലപ്പുറത്ത് എത്തിയ അബ്ദുള്‍ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്.വടക്കേ മണ്ണയിലെ ബസ് സ്റ നിന്ന് 2 സ്ത്രീകളെ സവാരിക്കായി കയറ്റി എന്ന കുറ്റത്തിനാണ് ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബസ് ജീവനക്കാരുടെ മര്‍ദനം. ഓട്ടോറിക്ഷയെ പിന്തുടര്‍ന്നെത്തിയ ബസ് ഒരു കിലോമീറ്റര്‍ കഴിഞ്ഞതിന് ശേഷം ഓട്ടോറിക്ഷയ്ക്ക് കുറുകെ ബസ് നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മഞ്ചേരി തിരൂര്‍ റൂട്ടില്‍ ഓടുന്ന പിടിബി ബസിലെ ജീവനക്കാരെയാണ് പൊലീസ് പിടികൂടിയത്.
WE ONE KERALA -NM
Post a Comment