മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്ത് കണ്ണപുരം റെയിൽവേ സ്റ്റേഷൻ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിച്ചു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷയായി. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായ. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾ പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പൂച്ചട്ടി യും "ഹരിത റെയിൽവേ സ്റ്റേഷനിലേക്ക് സ്വാഗതം" ആലേഖനം ചെയ്ത ബോർഡും കളക്ടർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് കെ കെ വിനോദിന് കൈമാറി.
റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് കെ കെ വിനോദ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, കണ്ണപുരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വിനീത, എ വി പ്രഭാകരൻ, പി വിദ്യ, വാർഡ് അംഗം ഒ മോഹനൻ, എൻ ശ്രീധരൻ, ടി കെ ദിവാകരൻ, കെ വി രാമകൃഷ്ണൻ,എം ശ്യാമള, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ് സ്വാഗതവും വി ഇ ഒ കെ കെ വൈഷ്ണവി നന്ദിയും പറഞ്ഞു
WE ONE KERALA -NM
Post a Comment