തൊഴിൽ രഹിതർ ഇല്ലാത്ത കേരളം എന്നതാണ് ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ നയം


തൊഴിൽ രഹിതർ ഇല്ലാത്ത കേരളം എന്നതാണ് ഇടതു പക്ഷ ഗവൺമെൻ്റിൻ്റെ നയമെന്ന് ഇ പി ജയരാജൻ. ഇടതുപക്ഷം ഒരു ചുമതല നിശ്ചയിച്ചാൽ അത് അവരുടെ കഴിവിനെ കണ്ട് കൊണ്ടാകുമെന്നും ആത്മാർതഥയോടെ കേരളത്തെ നവീകരിക്കുക എന്നത് ആണ് ഇടതുപക്ഷത്തിൻ്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിലെ വ്യാവസായിക മാറ്റം എല്ലാ ഘട്ടത്തിലും അക്രമം നേരിട്ടു.കേരളത്തിലെ കായിക മേഖലയിൽ കാര്യമായ മാറ്റം ഉണ്ടായി.ഭൂപരിഷ്കരണത്തിലൂടെ ആണ് മാറ്റം ഉണ്ടായത്. സംരംഭകർക്ക് ആവശ്യമായ നിയമം ഉണ്ടാക്കി. ഉണ്ടായ കാലത്തിന് മാറ്റം വരുത്താൻ സർക്കാരിന് കഴിഞ്ഞു. അത് തുടർന്ന് കൊണ്ടുപോവുകയാണ് ഈ സർക്കാർ.”- അദ്ദേഹം പറഞ്ഞു . സംസ്ഥാനം വ്യവസായ സൌഹൃദമല്ലെന്ന് പ്രചരണം നടത്തിയവർ ഇൻവെസ്റ്റ് കേരളയിൽ പങ്കാളികളായി എന്നതിൽ സന്തോഷമുണ്ടെന്നും വികസിത രാജ്യങ്ങൾക്ക് ഒപ്പം കേരളം വളരണമെന്നും അദ്ദേഹം പ്രതികരിച്ചു. ചില മാധ്യമങ്ങളേയും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. മാധ്യമ മേഖല വലതുപക്ഷത്തിൻ്റേത് ആണെന്നും ഇടതുപക്ഷത്തെ വലതുപക്ഷവും മാധ്യമങ്ങളും ഭയ്ക്കുന്നുവെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് ചിലർ വ്യക്തിഹത്യ നടത്തുന്നു, മുഖ്യമന്ത്രി തന്നെ നിരവധി വെട്ടയാടലുകൾക്ക് വിധേയമായിയെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ വിവാദം അതിൻ്റെ ഒരു ഭാഗമാണെന്നും അദ്ദേബം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

AD01

 


AD02