വന്യമൃഗശല്യം എസ് എൻ ഡി പി കേളകത്ത് ജനകീയ പ്രതിഷേധ സായാഹ്ന ധർണ നടത്തി

 


കേളകം: എസ്എൻഡിപി യോഗം കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധ സായാഹ്ന ധർണ നടത്തി. കാട്ടാനകളുടെ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, ആന മതിലും സോളാർ വേലിയും സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്എൻഡിപി യോഗം കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തിയത്. ധർണ്ണ ഇരിട്ടി യൂണിയൻ പ്രസിഡൻണ്ട് കെ. വി. അജി ഉൽഘാടനം നടത്തി.പി.തങ്കപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു മുഖ്യഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ സുനിത വാ ത്യാട്ട്, ഷിജി സുരേന്ദ്രൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ, റോയി പാലോലിക്കൽ , പൈലി വാത്യാട്ട്,സന്തോഷ് പ്ലാക്കാട്ട്, റോബിൻ മുത്തനാട്ട്, കെ.ജി.യശോധരൻ തുടങ്ങിയവർ സംസാരിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02