നന്മ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക നാടക ദിനവും ആദരവും സംഘടിപ്പിച്ചു മാർച്ച് 27 ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ അയിലം ഉണ്ണികൃഷ്ണൻ നഗറിൽ വച്ച് നടന്ന ചടങ്ങ് കേരള ഫോക്ക് ലോർ അക്കാദമി ചെയർമാൻ എ. വി അജയകുമാർ ഉദ്ഘാടനം ചെയ്തു. നന്മ കണ്ണൂർ ജില്ല പ്രസിഡന്റ് ജയരാജ് പിണറായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമിയുടെ 2024 ഗുരുപൂജ അവാർഡ് നേടിയ നന്മ കണ്ണൂർ ജില്ല സെക്രട്ടറി എം. ടി അന്നൂരിനെ ആദരിച്ചു. തുടർന്ന് വെള്ളഞ്ചിറ പെൺ കൂട്ടായ്മ അവതരിപ്പിച്ച ഞങ്ങൾക്കും ചിലത് പറയാനുണ്ട് എന്ന നാടകവും, പാളിയത്ത് വളപ്പ് ചിത്ര തിയറ്റർസ് വനിതാ വിംഗ് അവതരിപ്പിച്ച നമ്മളൊന്ന് സംഗീത ശില്പം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി,
WE ONE KERALA NM
Post a Comment