പഠനമികവുകൾ പ്രദർശിപ്പിച്ച് വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ


എടക്കാട്: ഒരധ്യയന വർഷത്തിനുകൂടി തിരശ്ശീല വീഴവേ വിദ്യാലയങ്ങൾ പഠന മികവുകളുമായി പഠനോത്സവം നടത്തി. സമഗ്ര ശിക്ഷ കേരളയും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഭാഗമാണിത്. കണ്ണൂർ കോർപ്പറേഷൻതല ഉദ്ഘാടനം കുറ്റിക്കകം എൽ പി സ്കൂളിൽ കൗൺസിലർ കെ.എം. സാബിറ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ കെ. സഫ അധ്യക്ഷയായി.മദർ പി.ടി. പ്രസിഡണ്ട് സി. സജ്ന, ബി.ആർ.സി. ടെയിനർ ദിവ്യ രാഘവൻ, ജനു ആയിച്ചാൻകണ്ടി, പ്രധാനാധ്യാപിക പി.കെ. ലീന എന്നിവർ സംസാരിച്ചു. സക്കിയ ഫാത്തിമ സ്വാഗതവും മുഹമ്മദ് ഫാദി നന്ദിയും പറഞ്ഞു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പഠനോപകരണ പ്രദർശനവുമുണ്ടായി.

Post a Comment

Previous Post Next Post

AD01

 


AD02