ഗ്രാൻഡ് ഇഫ്താറും സത്യസന്ധതക്കുള്ള ആദരവും നൽകി


തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താറും ആദരവും നൽകി. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉത്ഘാടനം ചെയ്തു.തളിപ്പറമ്പ പട്ടണത്തിൽ കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർ കൂടിയായ എൻ. പി. അബ്ദുൽ സലാം അറേബ്യൻ സൂക് ഉടമയെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എം കൃഷ്ണൻ സത്യസന്ധതക്കുള്ള മെർച്ചന്റ്സ് അസോസിയേഷന്റെ ആദരവ് നൽകി.തളിപ്പറമ്പ ഖാസി ഉമർ നദ്‌വി തോട്ടിക്കൽ, വിജയ് നീലകണ്ഠൻ, ഫാദർ മാത്യു എന്നിവർ റംസാൻ സന്ദേശം നൽകി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ പി. കെ. സുബൈർ, മഹമൂദ് അള്ളാംകുളം, മുനിസിപ്പൽ PWD സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. നിസാർ, കൗൺസിലർമാരായ സലീം കൊടിയിൽ, സി. സിറാജ്, പി. സി. നസീർ,രമേശൻ,കെ. എം.ലത്തീഫ്,സബിത, നുബില, സജ്‌ന അസിസ്റ്റന്റ് ലേബർ ഓഫിസർ റീന,കരിമ്പം രാജീവൻ,കെ.പി.പി. മുഹമ്മദ്‌ ഇക്ബാൽ,ഹോട്ടൽ അസോസിയേഷൻ ലക്ഷ്മണൻ, മനോഹരൻ വ്യാപാരി വ്യവസായി സമിതി,എൻ. എ. സിദ്ദിഖ് യൂത്ത് ലീഗ്, ബി. ശിഹാബ് യൂത്ത് വിംഗ് തുടങ്ങിയവർ സംസാരിച്ചു. സി. പി. ഷൌക്കത്തലി, സി. ടി. അഷ്‌റഫ്‌, അലി അൽപ്പി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി ചടങ്ങിൽ ലഹരിക്കെതിരെ "നിർമാർജന സേന" രൂപീകരിക്കാനും തീരുമാനിച്ചു ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02