വിദേശത്ത് വീട്ടുജോലി ലഭിച്ച് പോകുന്ന സ്ത്രീകള്‍ തട്ടിപ്പിനിരയായ സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും ഇക്കാര്യത്തില്‍ എംബസിയുടെ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.ഇത് സംബന്ധിച്ച് ഇന്ന് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏജന്റുമാര്‍ മുഖേന പോകുന്ന നിരവധി പേരാണ് കബളിക്കപ്പെടുന്നതെന്നും ഇവര്‍ ആഗ്രഹിച്ച ജോലിയോ ശമ്പളമോ ലഭിക്കാറില്ലെന്നും നാട്ടിലേയ്ക്ക് തിരുച്ചു വരാന്‍ പറ്റാതെ വിദേശത്ത് അകപ്പെട്ടുപോകുന്ന നിരവധി സംഭവങ്ങളുണ്ടെന്നും സഭയിലെ ചോദ്യത്തിനിടയിൽ ചൂണ്ടിക്കാണിച്ചു.
WE ONE KERALA-NM
Post a Comment