ചേടിച്ചേരി പ്രിയദർശിനി യുവക് സെൻ്റർ ആൻ്റ് ദർശന ഗ്രന്ഥാലയം ചേടിച്ചേരി, പി.ഒ. പെരുവളത്തു പറമ്പ് ൻ്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലും മുക്ക് എന്ന നാട്ടു പേര് പിറന്ന വഴികളിലൂടെ വയോജനങ്ങളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി നാട്ടു ചരിത്ര സദസ് സംഘടിപ്പിച്ചു ചേടിച്ചേരി ആലും മുക്കിൽ ആൽ മരത്തിൻ്റെ കീഴിൽ സംഘടിപ്പിച്ച സംഗമം റിട്ട എഇഒ യും പരിസ്ഥിതി പ്രവർത്തകനുമായ സി വിശാലാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷബ്നം , സി . രാജീവൻ, എം. വി മിഥുൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു കെ പി സുനിൽ കുമാർ മാസ്റ്റർ നാട്ടുചരിത്ര ചർച്ചകളുടെ ഏകോപനം നടത്തിഎ.എം കരുണാകരൻ സ്വാഗതവും വി.സി പ്രശാന്തൻ നന്ദിയും പറഞ്ഞു ആൽമരത്തിന് വെള്ളമൊഴിച്ചും കുട്ടികൾക്ക് പ്രതീകാത്‌മായി മരത്തൈകൾ കൈമാറിയും പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി
WE ONE KERALA -NM
Post a Comment