പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍




പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. പെരിങ്ങോട്ടുകര സ്വദേശി വിവേക് ആണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നല്‍കുന്നതിനായി വിവേക് വീട്ടില്‍ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നു. തടയാന്‍ എത്തിയ അച്ഛനെ ചവിട്ടി വീഴ്ത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകൊണ്ടു പോയി.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത അന്തിക്കാട് പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അന്തിക്കാട്, വലപ്പാട് പൊലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേക്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ല കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02