ചെയ്യുന്ന റീലുകളെല്ലാം വൈറൽ; രേണു സുധി സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ

 


ജീവിക്കാനായി അഭിനയ രം​ഗത്ത് ചുവടുറപ്പിക്കുകയാണെന്ന് രേണു സുധി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രേണു പങ്കുവച്ച വീഡിയോ വ്യാപക വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ചന്തുപൊട്ടിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാന രംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെയാണ് രേണുവിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ആ റീലിനുണ്ടായത്. അതിന് പിന്നാലെ ‘ഡൈലാമോ’ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനവുമായും രേണു സൈബർ ലോകത്ത് എത്തിയിരുന്നു. ആ റിലൂം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത് ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് രേണു പ്രത്യക്ഷപ്പെടുന്നത്. ‘ലോഡിങ് നെക്സ്റ്റ് ബോംബ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹ​ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. അതും ഹിറ്റായതിന് പിന്നാലെ അടുത്ത റീലുമായി രേണു സൈബറിടങ്ങളിൽ വീണ്ടും തരം​ഗം സൃഷ്ടിക്കുകയാണ്.ദാസേട്ടൻ കോഴിക്കോടിനും മറ്റൊരു യുവതിക്കും ഒപ്പമാണ് രേണുവിന്റെ പുതിയ ഡാൻസ് റീൽ. വൈറ്റില ഹബ്ബിൽ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് രേണുവിന്റെയും സുഹൃത്തുക്കളുടെയും നൃത്തച്ചുവടുകൾ. സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. രേണുവിന്റെ പ്രകടനത്തെ നിശിതമായി വിമർശിച്ചും വ്യക്തിപരമായി കടന്നാക്രമിച്ചുമുള്ള കമന്റുകളാണ് കൂടുതലായി വിഡിയോയ്ക്ക് ലഭിക്കുന്നത്. അതിനൊപ്പം, രേണുവിനെ പിന്തുണയ്ക്കുന്നവരും അഭിനന്ദനങ്ങളുമായെത്തി. ഡാൻസ് റീലും വിമർശനങ്ങളും തുടരുന്നതിന് ഇടയിൽ ‘ഇത് കഴിഞ്ഞില്ലേ’ എന്നാണ് ഒരാളുടെ കമന്റ്.മുൻപ് രേണു പങ്കുവച്ച വിഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അഭിനയം തന്റെ ജോലിയാണെന്നും അത് ഇനിയും തുടരും എന്നുമായിരുന്നു വിമർശിക്കുന്നവർക്കുള്ള രേണുവിന്റെ മറുപടി. തനിക്ക് ഈ റീൽസ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ലെന്നും രേണു പറഞ്ഞിരുന്നു. ഇതിൽ ഞാൻ കംഫർട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ് എന്നായിരുന്നു രേണുവിന്റെ പ്രതികരണം.“ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങൾ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ? കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി ഞാൻ ഒന്നും മോഷ്ടിച്ചിട്ടില്ല. സുധി ചേട്ടൻ ഉണ്ടായിരുന്നപ്പോൾ വെബ് സീരീസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റീവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരിയാണ് ഞാൻ ചെയ്യുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോൾ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.” – രേണു തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.രേണു എന്നല്ല, ഏത് നല്ല അഭിനേത്രി വിളിച്ചാലും താൻ അഭിനയിക്കാൻ പോകുമെന്നായിരുന്നു വിവാദങ്ങളോട് ദാസേട്ടൻ കോഴിക്കോടിന്റെ പ്രതികരണം. രേണു തനിക്ക് സഹോദരിയെപ്പോലെയാണെന്നും ദാസേട്ടൻ കോഴിക്കോട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ചെയ്യുന്നതിനെക്കുറിച്ചും രേണുവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാര്യയോട് നേരത്തേ തന്നെ സംസാരിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി”ഈ വീഡിയോ ഇത്രമാത്രം വിവാദങ്ങൾക്ക് വഴി തെളിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല. എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് എന്നും എനിക്കറിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. എന്ത് വിവരക്കേടാണ് ഈ വിമർശിക്കുന്നവരൊക്കെ പറയുന്നത്. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് എന്താ ജീവിക്കണ്ടേ. ജോലി ചെയ്‌തു ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട് ”, ദാസേട്ടൻ കോഴിക്കോട് ചോദിക്കുന്നു.ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മലയാള സിനിമയിൽ തുടർന്നും അഭിനയിച്ചിട്ടുണ്ട്. ഭരതേട്ടൻ മരിച്ചതിനു ശേഷവും കെപിഎസി ലളിത ചേച്ചി അഭിനയിച്ചില്ലേ, മല്ലിക ചേച്ചി ഇപ്പോളും അഭിനയിക്കുന്നില്ലേ?. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളല്ലേ എന്നും താരം കൂട്ടിച്ചേർത്തു.

WE ONE KERALA -NM 






Post a Comment

Previous Post Next Post

AD01

 


AD02