പാലക്കയംതട്ടില്‍ ടൂറിസം മെച്ചപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പ്രവേശനം സൗജന്യമാക്കണം: താലൂക്ക്‌ വികസനസമിതി

            



തളിപ്പറമ്പ്: മലബാര്‍ പ്രദേശത്തിന്റെ അഭിമാനമായ പാലക്കയംതട്ട്‌ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ തളിപ്പറമ്പ് താലൂക്ക്‌ വികസനസമിതി യോഗത്തില്‍ അവശ്യമുയര്‍ന്നു.ഒരുകാലത്ത്‌ ഡി.ടി.പി.സിയുടെ കീഴില്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച പാലക്കയംതട്ട്‌ ഇന്ന്‌ മരിച്ചുകൊണ്ടിരിക്കുന്ന ടൂറിസം കേന്ദ്രമായി മാറിയെന്നും ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താതെ നാശോന്‍മുഖമായിരിക്കയാണെന്നും, വിനോദസഞ്ചാരികള്‍ക്കുള്ള യാതൊരുവിധ സൗകര്യവും ഏര്‍പ്പെടുത്താത്ത ഇവിടെ പ്രവേശനനിരക്ക്‌ ഒഴിവാക്കി സൗജന്യമായി ആളുകളെ പ്രവേശിപ്പിക്കണമെന്നും ആം ആദ്‌മി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവും എരുവാട്ടി സ്വദേശിയുമായ സാനിച്ചന്‍ മാത്യു വികസനസമിതി മുമ്ബാകെ ആവശ്യപ്പെട്ടു. വിഷയം ഡി.ടി..പി.സിയുടെയും ജില്ലാ കളക്‌ടറുടെയും ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു. തളിപ്പറമ്പ് നഗരസഭ അറിയാതെ നഗരസഭാ റോഡുകള്‍ക്ക്‌ നഗരസഭയുടെ അതേ നിറത്തില്‍ സ്വകാര്യവ്യക്‌തികള്‍ റോഡുകള്‍ക്ക്‌ പേരിട്ട്‌ ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്ന വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യമുയര്‍ന്നു. നഗരസഭയുടെ മൗനാനുവാദത്തോടെ വ്യാപകമായി അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വി.രവീന്ദ്രന്‍ പരാതിപ്പെട്ടു. കാക്കാത്തോട്‌ മലയോര ബസ്‌റ്റാന്റ്‌ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഷോപ്പിംഗ്‌ കോംപ്ലക്‌സ് പണിയാന്‍ 7 ലക്ഷം രൂപയുടെ ഡി.പി.ആര്‍. തയ്യാറായി വരുന്നുണ്ടെന്ന്‌ നഗരസഭാ അധികൃതര്‍ യോഗത്തെ അറിയിച്ചു. തളിപ്പറമ്ബ്‌ ആലക്കോട്‌ റൂട്ടില്‍ ഒരേ സ്‌ഥലങ്ങളിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സിയും സ്വകാര്യ ബസുകളും വ്യത്യസ്‌ത ചാര്‍ജ്‌ ഈടാക്കുന്നതിനെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യു നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ആര്‍.ടി.എയോട്‌ ആവശ്യപ്പെടാന്‍ യോഗം നിര്‍ദ്ദേശിച്ചു. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ടി.വി. രഞ്‌ജിത്ത്‌, കെ. സുധാകരന്‍ എം.പിയുടെ പ്രതിനിധി പി.എം മാത്യു, തഹസില്‍ദാര്‍ പി. സജീവന്‍, ഭൂരേഖ തഹസില്‍ദാര്‍ കെ. ചന്ദ്രശേഖരന്‍, ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലരിയന്‍ എന്നിവര്‍ പങ്കെടുത്തു.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02