ലോക്സഭ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധ സംഗമം നടത്തുന്ന ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എല്ലാ മുഖ്യമന്ത്രിമാരെയും നേതാക്കളെയും സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അഭിനന്ദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെയും ഭരണഘടനയെയും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ടെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ലോക്സഭാ സീറ്റുകള്‍ കുറയ്ക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തിൽ കേരളം, കർണാടക, തെലങ്കാന, ബംഗാൾ, ഒഡിഷ , പഞ്ചാബ് ഉൾപെടെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ ചെന്നൈയിൽ എത്തി. തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ചെന്നൈയിലെത്തി. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ബിആർഎസ് വർക്കിംഗ് പ്രസിഡണ്ട് കെ ടി രാമറാവു, ഒഡീഷ കോൺഗ്രസ് പ്രസിഡണ്ട് ഭക്ത ചരൺ ദാസ്, ബിജെഡി നേതാക്കളായ അമർ പട്നായക്, സഞ്ജയ് കുമാർ ദാസ് എന്നിവരും ചെന്നൈയിൽ എത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് നേതാക്കൾ തീരുമാനമെടുക്കും. കേന്ദ്രസർക്കാരിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നിർണായക തീരുമാനമെടുക്കും.

.jpg)

Post a Comment