ഇന്ത്യ ഫാസിസത്തിലേക്കുള്ള യാത്രയിലാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എല്ലാ ഭരണ സ്ഥാപനങ്ങളെയും കൈപ്പിടിൽ ഒതുക്കക്കുകയാണ് കേന്ദ്ര സർക്കാർ അതിനായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എസ് ഡി പി ഐ കോൺഗ്രസ് കൂട്ടുകെട്ടാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസിൻ്റെ വോട്ട് മറിച്ച് നൽകി എസ്ഡിപിഐയെ ജയിപ്പിച്ചു. കേരളത്തിൽ നിന്ന് ബിജെപി എം പി യെ ജയിപ്പച്ചത് കോൺഗ്രസാണ്. വർഗീയതയ്ക്കെതിരായി മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കണം എന്നതാണ് പ്രധാനം. ചരിത്രത്തിന്റെ എല്ലാ മേഖലയിലും വർഗീയ വിഷം കലർത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 400 സീറ്റ് നേടി ഇന്ത്യൻ ഭരണഘടന മാറ്റി മതരാഷ്ട്രമാക്കാനുള്ള സംഘപരിവാർ നീക്കം പൊളിക്കാൻ കഴിഞ്ഞു. സി പി എമ്മിന് അതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിഞ്ഞു. എന്നാൽ കോൺഗ്രസ് മൃദു ഹിന്ദുത്വവുമായി മുന്നോട്ട് പോകുന്നു. ദില്ലിയിൽ അതാണ് കണ്ടത്. വർഗീയ വൽക്കരണത്തെ ശക്തമായി ചെറുക്കാൻ സി പി ഐ ശക്തമായി രംഗത്തെത്തിറങ്ങും. അത് സമ്മേളനം ചർച്ച ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി. മയക്കു മരുന്നുകളുടെ വ്യാപനം വലിയ ആശങ്കയായി മാറി. കക്ഷിരപ്പട്രീയത്തിന് അതീതമായി ജനകീയ മുന്നേറ്റം സൃഷ്ടിക്കണം. സ്ത്രീ സുഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റണം. നവകേരളത്തിനായി പുതു രേഖ കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച രേഖ സംബന്ധിച്ച് വിശദമായി സമ്മേളനം പരിശോധിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

Post a Comment