വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിൽ പഠനം വേണമെന്ന് കൊച്ചി മെട്രോ. മെട്രോയുടെ തൂണുകൾക്കോ പാളത്തിനോ കേടുപാടുകൾ സംഭവിക്കുമോ എന്നതാണ് പ്രധാന ആശങ്ക. പഠനം നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മെട്രോ കളക്ടർക്ക് കത്ത് നൽകി.
സ്ഫോടനത്തിലൂടെ ആർമി ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിലെ പ്രധാന വെല്ലുവിളി വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള മെട്രൊ റെയിലാണ്. ഫ്ലാറ്റും മെട്രോ തൂണുകളും തമ്മിൽ ചെറിയ അകലം മാത്രമാണുള്ളത്.
തൂണുകൾക്കോ പാളത്തിനോ ആഘാതമേൽക്കുമോയെന്നതാണ് പ്രധാന ആശങ്ക. അതിനാൽ ദുരന്ത നിവാരണ അതോറിറ്റി പഠനം നടത്തി സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മെട്രോ ജില്ലാ കളക്ടർക്ക് കത്തുനൽകി. 28 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റുന്നത്.മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിന് നേതൃത്വം നൽകിയ വിദഗ്ദർ സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. മെട്ടോയ്ക്ക് യാതൊരു തരത്തിലും ആഘാതമുണ്ടാകില്ലെന്ന് കമ്പനി അധികൃതർ ഉറപ്പു നൽകുന്നുണ്ട് എന്നാൽ ആർമി ഫ്ലാറ്റ് സമുച്ചയത്തിന് മരടിലെ ഫ്ലാറ്റുകളെക്കാൾ ഉയരം കൂടുതലാണ്. അതിനാൽ മരടിലെ ഫ്ലാറ്റുകളുടെ മാതൃകയിൽ ഇതും പൊളിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കൊച്ചി മെട്രോയുടെ ആവശ്യം.
WE ONE KERALA -NM
Post a Comment