ഗോകുലം ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്നത്.ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസ്, ചെന്നൈ കോടമ്പാക്കത്തെ ഓഫിസ്, ഗോകുലം ഗോപാലന്റെ മകനും ഗോകുലം ഗ്രൂപ്പ് എംഡിയുമായ ബൈജുവിന്റെ വസതി എന്നിവിടങ്ങളിലായിരുന്നു ഇഡി റെയ്ഡ്. 14 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിൽ നിർണായക രേഖകൾ പലതും പിടിച്ചെടുത്തിരുന്നു.2022ൽ ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിനെതിരെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നാണ് ഇഡി അറിയിക്കുന്നത്.
WE ONE KERALA -NM
Post a Comment