സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 27 ന് ഞായറാഴ്ച്ച ശ്രീകണ്ഠപുരത്ത്




റോയൽ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂരിലെ പ്രശസ്‌തമായ കിംസ് ശ്രീചന്ദ് ആശുപത്രിയുടെയും സൺറൈസ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 27 ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠപുരം റോയൽ ട്രസ്റ്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഹൃദ്രോഗ വിഭാഗം. ശ്വാസകോശ രോഗ വിഭാഗം, നേത്ര രോഗ ചികിത്സ വിഭാഗം തുടങ്ങി ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി വിദഗ്‌ധ ഡോക്‌ടർമാർ നേതൃത്വം നൽകുന്ന ക്യാമ്പ് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് വിശ്വസിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. നേത്ര രോഗവിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കും മറ്റു വിഭാഗങ്ങളിൽ ഓരോന്നിലും 50 പേർക്കുമാണ് പരിശോധന സൗകര്യം ലഭ്യമാവുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ലഡ് ഷുഗർ, ബി.പി ടെസ്റ്റും ഡോക്‌ടർ നിർദ്ദേശിക്കുന്നവർക്ക് ഇ.സി.ജി ടെസ്റ്റും സൗജന്യമായിരിക്കും

 പേര് രജിസ്റ്റർ ചെയ്യാൻ 9400461741

 ഓൺ ലൈൻ രെജിസ്ട്രേഷന്

ഇവിടെ ക്ലിക് ചെയുക

https://forms.gle/7RfUZBSPwPqtxLzP7

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01