കൂവേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.

 



കൂവേരി : കാക്കടവിലെഅഭിലാഷ്- സിമിയ ദമ്പതി കളുടെ മകൾ  വൈഗയെ (14) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുഷ്‌പഗിരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മുകളി ലെത്തെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനില യിൽ കണ്ടെത്തിയത്.പിതാവ് വിദേശത്താണ്. അമ്മ രാവിലെ ജോലിക്ക് പോയിരുന്നു. വൈഗയുടെ ചേച്ചി മാത്രമാണ് വീട്ടിലു ണ്ടായിരുന്നത്. ഏറെ വൈകിട്ടും വൈഗ ഉറങ്ങി എഴുന്നേൽക്കാത്തതിനെ ത്തുടർന്ന് ചേച്ചി ചെന്ന് നോക്കിയപ്പോഴാണ് ജീവ നൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കാരണം വ്യക്തമല്ല.



Post a Comment

0 Comments