ദേശീയ പുരസ്കാര നേട്ടവുമായി ഇരിട്ടിയുടെ അഭിമാനമായി ഡോ. മരിയ

 


ഇരിട്ടി:ദേശീയ പുരസ്കാരനേട്ടവുമായി ഇരിട്ടിയുടെ അഭിമാനമായി ഡോ. മരിയ.ഇന്ത്യൻ അസോസിയേഷൻ ഓഫ് കൺസർവേറ്റീവ് ഡെന്റിസ്റ്ററി ആൻ്റ് എൻഡോഡോണ്ടിക്സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാർക്ക് വേണ്ടി കഴിഞ്ഞ ദിവസം ഡൽഹി ആഗ്രയിൽ വെച്ച് നടന്ന അക്കാദമിക് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി യാണ് ഡോ. മരിയ തൻ്റെ മികവ് തെളിയിച്ച് വിജയപ്രതിഭയായത്ഇരിട്ടി എടൂർ സ്വദേശിനിയായ  ഡോ.മരിയ  കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത് ബി ഡി എസ് വിദ്യാർഥിനിയായിരിക്കെ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്കാരങ്ങൾ മരിയ കരസ്ഥമാക്കിയിട്ടുണ്ട്  തൻ്റെ റിസർച്ച് പേപ്പർ ' ACTA SCIENTIFIC DENTAL SCIENCES' എന്ന ഇൻ്റർനാഷണൽ ഓൺലൈൻ പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിച്ച് ഗവേഷകപാടവം വ്യക്തമാക്കിയ ഡോ. മരിയ രാജീവ് ഗാന്ധി ഹെൽത്ത് യൂണിവേഴ്സിറ്റി 2023 നടത്തിയ ബിഡിഎസ് പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ റാങ്ക് കരസ്ഥമാക്കി പഠനത്തിലും മികവു കാട്ടിയിട്ടുണ്ട് NBPGRഎൻ ബി പി ജി ആർ കസ്റ്റോഡിയനായ ജോസ് മണലേലി ൻ്റെയും അൽഫോ ൻസയുടെയും മകളാണ് ഡോ. മരിയ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02