‘തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിങ്ങുകള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ അടുത്തയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ടിക്കറ്റിംഗ് ഷെഡ്യൂളുകളില്‍ ഒരു മാറ്റവുമില്ലെന്ന് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. ഓണ്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ വിശദീകരണം. ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് റെയില്‍വേ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാല്‍ ബുക്ക് ചെയ്യുന്നത്. പത്തു മണിക്ക് എസി ക്ലാസിലേക്കുള്ള തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും പതിനൊന്ന് മണിക്കാണ് സ്ലീപ്പര്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുക. ഇതില്‍ മാറ്റമൊന്നുമില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്
WE ONE KERALA -NM
Post a Comment