ഇരിട്ടി: ഇരിട്ടിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി പാലത്തിന് സമീപം ഇരിട്ടിക്കുന്നിൽ കല്ലേപിള്ളിൽ ഹൗസിൽ കെ.പി.ലിനീഷ്(45) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് വൈകിട്ട് 3.30ന് വീട്ടിൽ കുഴഞ്ഞു വീണ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഇരിട്ടി ടൗണിൽ മേലെ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറായിരുന്നു.ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ ടി യു ) പ്രവർത്തകനായിരുന്നു സഹോദരങ്ങൾ: കെ.പി.ശിവദാസ്, കെ.പി. ബാബു മൃതദേഹം കണ്ണൂർ പരിയാരം ഗവ.മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച്ച
WE ONE KERALA -NM
Post a Comment