ഈ മഹിളാമണികൾ 𝟲 പേരും ഇന്ന് അന്തരീക്ഷത്തി ലേക്ക് .



ഇതാദ്യമായി വനിതകൾ മാത്രം നടത്തുന്ന സാഹസി കമായ അന്തരീക്ഷയാത്രക്ക് ഇന്ന് തുടക്കമാകുന്നു. ഇതിനുമുൻപ് 𝟭𝟵𝟲𝟯 വാലന്റീന തെരഷ്കോവയാണ് ഒറ്റയ്ക്ക് അന്തരീക്ഷത്തിലേക്ക് യാത്ര ചെയ്തിട്ടുള്ളത് മികച്ച ഒരു തുടക്കമായി ഇതിനെ കണക്കാക്കുന്നു. ഒപ്പം അന്തരീക്ഷവിജ്ഞാനത്തിലും സ്പേസ് ടൂറിസത്തിലും യുവതലമുറയുടെ താൽപ്പര്യം വളർത്തുക എന്നതും ലക്ഷ്യമാണ്. പോപ്പ് ഗായിക കെറ്റി പെറി,മാധ്യമപ്രവർത്തക ഗേൽ കിംഗ്,അഭിഭാഷക അമാൻഡ യിംഗുയെൻ ,നാസയുടെ മുൻ ശാസ്ത്രജ്ഞ ആയിഷ ബാവേ, സിനിമ നിർമ്മാ താവ് കേറിയാൻ ഫ്ലിൻ, ഹെലികോപ്റ്റർ പൈലറ്റ് ലാരെൻ സാഞ്ചേസ് എന്നിവരാണ് ആ വനിതകൾ.𝟭𝟭 മിനിറ്റ് നേരത്തെ ഈ യാത്ര യാഥാർഥ്യമാകുന്നത് ജെഫ് ബേജോസിന്റെ ബ്ലൂ ഒറിജിൻ അവരുടെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വഴിയാണ്. " ന്യൂ ഷെപേഡ് 𝟯𝟭 " എന്നാണ് ഈ മിഷന്റെ പേര്. ഈ റോക്കറ്റ് പൂർണ്ണമായും നിയന്ത്രിക്കുന്നത് ഭൂമിയിൽ നിന്നായിരിക്കും. അതിനർത്ഥം ഈ റോക്കറ്റിനുള്ളിൽ അതിനെ നിയന്ത്രിക്കാൻ ഒരു ക്യാപ്റ്റനുണ്ടാകില്ല എന്നാണ്. അമേരിക്കയിലെ ബ്ലൂ ഒറിജിൻ കമ്പനിയുടെ ടെക്‌സാസ് വിക്ഷേപണകേന്ദ്രത്തിൽ നിന്നാകും റോ ക്കറ്റ് ഈ 𝟲 പേരുമായി കുതിച്ചുയരുക.അന്തരീക്ഷത്തിലെ കാർമൻ ലൈൻ ( 𝗞𝗔𝗥𝗠𝗔𝗡 𝗟𝗜𝗡𝗘) താണ്ടി അവിടുത്തെ ഭാരമില്ലാത്ത അവസ്ഥ ഉൾക്കൊണ്ടശേഷ മായിരിക്കും ടീമിന്റെ മടക്കയാത്ര .സമുദ്രനിരപ്പിൽ നിന്നും 𝟭𝟬𝟬 കിലോമീറ്റർ അകലെയാണ് 𝗞𝗔𝗥𝗠𝗔𝗡 𝗟𝗜𝗡𝗘 എന്ന സാങ്കൽപ്പിക രേഖ നിലകൊള്ളുന്നത്. 𝗞𝗔𝗥𝗠𝗔𝗡 𝗟𝗜𝗡𝗘 ൽ നിന്നാണ് അന്തരീക്ഷം തുടങ്ങുന്നത്. അതായത് 𝗞𝗔𝗥𝗠𝗔𝗡 സാങ്കൽപ്പിക രേഖവരെയാണ് ഭൂമിടെ വായുമണ്ഡലത്തിന്റെ അവസാനം. വായുമണ്ഡ ലത്തിന്റെ 𝟵𝟵.𝟵𝟵% വും നിലനിൽക്കുന്നത് അവിടെവരെ യാണ്. പിന്നീട് അവിടെനിന്നാണ് അന്തരീക്ഷം തുടങ്ങു ന്നത്. ഇത് കേവലം ഒരു സ്‌പേസ് ടൂറിസം മാത്രമല്ലെന്നും ബഹിരാകാശശാത്ര വിഷയത്തിൽ യുവതലമുറയെ കൂടുതൽ പരിചിതരാക്കുക എന്നതാണ് ലക്ഷ്യമെന്നും ബ്ലൂ ഒറിജിൻ അധികൃതർ പറഞ്ഞു.

WE ONE KERALA -NM .




.



Post a Comment

Previous Post Next Post

AD01

 


AD02