ക്രിസ്തുദേവന്റെ സഹനയാത്രയെ അനുസ്മരിച്ച് ദുഃഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഭക്തജന തിരക്ക്


പീഡാനുഭവ സ്മരണ പുതുക്കി ദുഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഭക്തജന തിരക്ക്. ക്രിസ്തുദേവന്റെ സഹനയാത്രയെ അനുസ്മരിച്ച് വലിയ കുരിശും ചുമന്നാണ് വിശ്വാസികള്‍ മല കയറിയത്.

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓശാന ഞായര്‍ മുതല്‍ തന്നെ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. ദുഃഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ അടിവാരവും മലഞ്ചെരിവും കുരിശ് മുടിയും ഭക്തരെ കൊണ്ട് നിറഞ്ഞു. ഗാഗുല്‍ത്തായില്‍ യേശുദേവന്‍ സഹിച്ച പീഢകള്‍ മനസ്സിലേക്ക് മാത്രമല്ല ശരീരത്തിലേക്കും ആവാഹിച്ച് വലിയ മരക്കുരിശുകളും പേറി യാ ണ് പലരും മല കയറിയത്. ഒറ്റയ്ക്കും ചെറു സംഘങ്ങളുമായി എത്തിയ തീര്‍ത്ഥാടകര്‍ മല ചവിട്ടി. കാല്‍നടയായി എത്തിയ തീര്‍ത്ഥാടകര്‍ ഇത്തവണ ഏറെയാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ദിവസങ്ങളോളം നടന്നാണ് ചിലര്‍ എത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന 14 സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ഥിച്ചായിരുന്നു മലകയറ്റം. പൊന്‍കുരിശ് വണങ്ങി നീരുറവ വറ്റാത്ത കിണറ് കണ്ട് കുരിശുമുടിയിലെ പ്രാര്‍ഥനയിലും പങ്കെടുത്താണ് വിശ്വാസികള്‍ മലയിറങ്ങി. ഉയര്‍പ്പ് ഞായര്‍ വൈകീട്ട് വരെ തീര്‍ഥാടക പ്രവാഹം തുടരും. കുരിശുമുടി പള്ളിയില്‍ രാവിലെ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം, പീഡാനുഭവ സന്ദേശം എന്നിവയുണ്ടായിരുന്നു. താഴത്തെ പള്ളിയില്‍ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം എന്നിവ നടന്നു. ഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും സുരക്ഷയും ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ഒരുക്കിയിരുന്നു.

Post a Comment

Previous Post Next Post

AD01