പത്തനംതിട്ട: മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമല നട അടക്കും. ഇന്ന് രാത്രി പത്തിനാണ് നടയടക്കുക. പൈങ്കുനി ഉത്രോത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസത്തിലെ പൂജകള്‍ക്കുമായി ഇത്തവണ മൂന്നര ലക്ഷത്തിലേറെ പേര്‍ എത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. വിഷുദിവസം കണി ദര്‍ശനത്തിനും പൂജകള്‍ക്കും വേണ്ടിയാണ് കൂടുതല്‍ ഭക്തര്‍ എത്തിയത്. 46,645 പേര്‍ വിഷു ദിവസം ദര്‍ശനം നടത്തി. പൈങ്കുനി ഉത്രോത്സവത്തിനായി ഏപ്രില്‍ ഒന്നിനാണ് നട തുറന്നത്. രണ്ടിന് ഉത്സവത്തിന് കൊടിയേറി. 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിച്ചു. വെര്‍ച്വല്‍ ക്യൂവും പമ്പയില്‍ സ്പോട്ട് ബുക്കിങ്ങും ഒരുക്കിയിരുന്നു.

Post a Comment