ആശമാരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും; ഉറപ്പുനൽകി ജെ പി നദ്ദ, വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി


കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെ ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയും ചർച്ചയായി.ആശമാരുടെ പൊതുവിഷയങ്ങളും പ്രശ്നങ്ങളും കേന്ദ്ര ആരോഗ്യമന്ത്രി വിശദമായി കേട്ടു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതും തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചു',- വീണാ ജോർജ് വ്യക്തമാക്കി.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02