ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലേസർ അധിഷ്ഠിത ഡയറക്ട് എനർജി ആയുധം ആദ്യമായി വിജയകരമായി പരീക്ഷിച്ചു. ഇതോടെ ലേസർ ആയുധങ്ങളുടെ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി മാറി. ഡിആർഡിഒ ആണ് രാജ്യത്തിന്റെ പ്രതിരോധ സേനകളുടെ കരുത്ത് പതിന്മടങ്ങാക്കുന്ന നേട്ടം സംഭാവന ചെയ്തത്. ഡ്രോൺ ഭീഷണിക്ക് ഇതോടെ അറുതിയാകും എന്നതാണ് ലേസർ ആയുധം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.
ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിൽ പുത്തൻ നാഴികക്കല്ലായി മാറുന്ന അതിനൂതന ഡയറക്ട് എനർജി ആയുധം കണ്ടുപിടിച്ച് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ). ഇന്നലെ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലേസർ അധിഷ്ഠിത ഡയറക്ട് എനർജി ആയുധത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ യുഎസ്, റഷ്യ, ചൈന തുടങ്ങിയ ലോകത്തെ വൻ ശക്തികൾക്ക് മാത്രം സ്വന്തമായിരുന്ന ലേസർ പ്രതിരോധ സാങ്കേതികവിദ്യയാണ് ഇന്ത്യയും സ്വായത്തമാക്കിയിരിക്കുന്നത്.
ആധുനിക കാലത്തെ യുദ്ധമുഖങ്ങളിൽ സൈന്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന ഡ്രോൺ ഭീഷണിയെ ഫലപ്രദമായി ചെറുക്കാമെന്നതാണ് ലേസർ അധിഷ്ഠിത ഡയറക്ട് എനർജി ആയുധം സ്വന്തമാകുന്നതിലൂടെയുള്ള ഏറ്റവും വലിയ നേട്ടം. അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ള വ്യോമ ഭീഷണികളെ മിന്നൽ വേഗത്തിൽ നേരിടാനുള്ള ശേഷിയും ഏതാനും നിമിഷങ്ങൾക്കകം അതിസൂക്ഷ്മ കൃത്യതയോടെ ലക്ഷ്യം തകർക്കാനുമുള്ള കഴിവുമാണ് ശത്രു ഡ്രോണുകളുടെ അന്തകനായി മാറാൻ പുത്തൻ ഡയറക്ട് എനർജി ആയുധത്തെ പ്രാപ്തമാക്കുന്നത്.

സാറ്റലൈറ്റ് സിഗ്നൽ, ജാമിങ് കമ്മ്യൂണിക്കേഷൻ പോലെയുള്ള വിപുലവും അതിനൂതനവുമായ ഇലക്ട്രോണിക് യുദ്ധ ശേഷികളും ഇന്ത്യയുടെ പുത്തൻ ലേസർ ആയുധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്നതും സവിശേഷതയാണ്. വായു, റെയിൽ, റോഡ്, കടൽ മാർഗങ്ങൾ വഴി വളരെ എളുപ്പത്തിലും വേഗത്തിലും ഈ ലേസർ ആയുധത്തെ വിന്യസിക്കാൻ കഴിയും. അധികം വൈകാതെ തന്നെ ഇന്ത്യൻ പ്രതിരോധ സേനകൾക്കും അർധസൈനിക വിഭാഗങ്ങൾക്കും ലേസർ ആയുധം കൈമാറുമെന്നും ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.
Post a Comment