ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ 'പെണ്ണില്ലം' എഴുത്തിടം, 'തിരുത്തു' സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം


ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ 'പെണ്ണില്ലം' എഴുത്തിടം, 'തിരുത്തു' സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം. ഓൾ കേരള കാത്തലിക് കോൺഗ്രസ്‌, എ വി അമ്യൂസ്മെന്റ് സംയുക്തമായി നടത്തി വരുന്ന അണ്ടർ വാട്ടർ എക്സിബിഷനിൽ ഇരിട്ടി സംഗീതസഭ കൈകോർത്തു നടത്തിയ സാംസ്‌കാരിക സമ്മേളനം തലശ്ശേരി അർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി. എക്സിബിഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ഇരിട്ടി പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, സംഗീതസഭ ഭാരവാഹികളായ മനോജ്‌ അമ്മ, ഡോ. ജി ശിവരാമകൃഷ്ണൻ, സി സുരേഷ് കുമാർ, ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം, എ കെ ഹസ്സൻ, 'പെണ്ണില്ലം ' എഴുത്തുകാരുടെ കൂട്ടായ്മ നയിക്കുന്ന രാജി അരവിന്ദ്, 'തിരുത്തു'സിനിമ ഡയറക്റ്റർ ജോഷി വള്ളിത്തല എന്നിവർ സംസാരിച്ചു. ഷാർജ ബുക്ക്‌ ഫെസ്റ്റിൽ 62 പുസ്തകങ്ങൾ പ്രദർശിപ്പിച്ച 'പെണ്ണില്ലം ' എഴുത്തിടം കൂട്ടായ്മയിലെ അംഗങ്ങളും, 'തിരുത്ത് ' സിനിമയുടെ അണിയറ പ്രവർത്തകരും സംഗീത സഭയുടെ ആദരം ബിഷപ്പിൽ നിന്നും എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് സംഗീത സഭയിലെ പ്രൊഫഷണൽ ഗായകർ അവർതരിപ്പിച്ച മ്യൂസിക് നൈറ്റ്‌ അരങ്ങേറി.



Post a Comment

Previous Post Next Post

AD01

 


AD02