കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ ക്രിസ്പി മിക്‌സ്ചര്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം !


കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ ക്രിസ്പി മിക്‌സ്ചര്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. വെറും അരമണിക്കൂറിനുള്ളില്‍ നല്ല കിടിലന്‍ മിക്‌സ്ചര്‍ എളുപ്പത്തില്‍ തയ്യാറാക്കാം

ചേരുവകള്‍

കടലമാവ് -1/2 kg

പൊട്ടുകടല -100 gm

പച്ച കപ്പലണ്ടി -100 gm

ഗ്രീന്‍ബീന്‌സ് – 50 gm

വെളുത്തുള്ളി -3 എണ്ണം (തൊലികളയാതെ ചതച്ചെടുക്കുക )

വേപ്പില – രണ്ട് ഇതള്‍

ഉപ്പ് – ആവശ്യത്തിന്

കായം – ഒരു നുള്ള്

ഓയില്‍ -1/2 kg

മുളകുപൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

കടലമാവ് 3/4 ഭാഗം എടുത്ത് കായം, ഉപ്പ്,ഇത്തിരി മുളകുപൊടി എന്നിവ ചേര്‍ത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക.

ബാക്കിയുള്ള കടലമാവിലേക്ക് ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് ലൂസ് പരുവത്തില്‍ നന്നായി കലക്കിവെയ്ക്കുക്ക.

ഒരു പാനില്‍ ഓയില്‍ ഒഴിച്ച് നന്നായി തിളച്ചു വരുമ്പോള്‍ വെളുത്തുള്ളി ഇട്ടു വറുത്തുകോരി മാറ്റിവെക്കുക.

കപ്പലണ്ടി, പൊട്ടുകടല, ഗ്രീന്‍ പീസ്, വേപ്പില എല്ലാം ഇതുപോലെ വറുത്തുകോരി മാറ്റി വെക്കുക.

കുഴച്ചുവെച്ചിരിക്കുന്ന മാവ് ഇടിയപ്പം അച്ചില്‍ ഇട്ടു ഓയിലില്‍ പൊരിച്ചെടുത്ത് മാറ്റിവെക്കുക.

കലക്കി വെച്ചിരിക്കുന്ന മാവ് നിറയെ ഓട്ടകള്‍ ഉള്ള ഒരു പത്രത്തില്‍ ഒഴിച്ച് തിളച്ചുകൊണ്ടിരിക്കുന്ന ഓയിലില്‍ വറുത്തുകോരുക.

ഈ വറുത്തുകോരിയ സാധനങ്ങള്‍ എല്ലാം ഒരു മൂടി ഉള്ള പാത്രത്തിലേക്ക് ഇട്ട് ഒരു നുള്ള് ഉപ്പും കായവും മുളകുപൊടിയും എല്ലാം ചേര്‍ത്ത് ചൂടുപോകുന്നതിനു മുന്നേ തന്നെ നന്നായി കുലുക്കി യോജിപ്പിക്കുക.

Post a Comment

Previous Post Next Post

AD01

 


AD02